ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തണമെന്ന നിർദേശം ഒഴിവാക്കി സർക്കാർ


ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയിൽ മാറ്റം വരുത്തി സർക്കാർ. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. ക്ലാസ് റൂമുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തിയിട്ടുണ്ട്. വിവാദങ്ങളെ തുടർന്നാണ് നടപടി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്ന നിർദേശം ഒഴിവാക്കി. ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടസൗകര്യം എന്ന ഭാഗത്ത്, ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂൾ അന്തരീക്ഷം എന്നാണ് ചേർ‍ത്തിരിക്കുന്നത്. 

പാഠ്യപദ്ധതിയുടെ സമീപനരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നിൽ ചർ‍ച്ചയ്ക്കായി വെച്ച കരട് രേഖയിലാണ് മാറ്റം. കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തണമെന്ന നിര്‍ദേശത്തിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. സമസ്ത അടക്കമുള്ള സംഘടനകളും ഇതിനെതിരെ രംഗത്തെത്തി. ജെൻ‍ഡർ ന്യൂട്രൽ‍ ആശയങ്ങൾ നടപ്പിലാക്കുന്നത് നിർ‍ത്തിവെക്കണമെന്നായിരുന്നു ആവശ്യം.

You might also like

Most Viewed