മലപ്പുറത്ത് വില്ലേജ് ഓഫീസർ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ


വില്ലേജ് ഓഫീസർ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസാണ് മരിച്ചത്. വില്ലേജ് ഓഫീസിന് സമീപം, ഇദ്ദേഹം താമസിക്കുന്ന ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വിപിൻദാസ് ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മെബൈലിൽ ബന്ധപ്പെട്ടപ്പോൾ എടുത്തിരുന്നില്ല. ഇതേ തുടർന്ന് അദ്ദേഹത്തെ അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യാണെന്നാണ് പ്രാഥമികനിഗമനം.

അസ്വഭാവികമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed