'കരുവന്നൂരില്‍ സാധാരണ ജീവനക്കാര്‍ നടത്തിയ തട്ടിപ്പല്ല'; എകെജി സെന്റര്‍ അന്വേഷണം ശരിക്ക് നടത്തിയാല്‍ സിപിഐഎമ്മിലെത്തുമെന്ന് വിഡി സതീശന്‍


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബാങ്കിലെ സാധാരണ ജീവനക്കാര്‍ നടത്തിയ തട്ടിപ്പാണെന്ന് കരുതുന്നില്ല.

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തണം. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണക്കും.

എകെജി സെന്റര്‍ ആര് അന്വേഷിച്ചിട്ടും കാര്യമില്ല. ഉദ്യോഗസ്ഥരുടെ കയ്യും കാലും കെട്ടിയിട്ടാണ് അന്വേഷിക്കാന്‍ പറയുന്നത്. കൃത്യമായി അന്വേഷണം നടന്നാല്‍ അത് സിപിഐഎമ്മിലേക്ക് എത്തുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed