‘മകൾക്ക് ബിസിനസ് തുടങ്ങാൻ മുഖ്യമന്ത്രി സഹായം തേടി’; സ്വപ്‌നാ സുരേഷ് ഹൈക്കോടതിയിൽ


മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌നാ സുരേഷ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി തന്നോട് സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വപ്‌നാ സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് തുടങ്ങുന്നതിന് സഹായം നൽകുന്നതിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയതായും സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിവശങ്കറും നളിനി നേറ്റോയും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്‌ന വ്യക്തമാക്കുന്നു. ഷാർജാ രാജകുടുംബാംഗം എതിർത്തതിനെ തുടർന്നാണ് ഡീൽ നടക്കാതിരുന്നതെന്നും സ്വപ്‌ന പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed