തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസർ പിടിയിൽ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസർ പിടിയിൽ. മരോട്ടിചുവട് സെന്‍റ്. ജോർജ് സ്‌കൂളിലെ പ്രസൈഡിംഗ് ഓഫീസർ പി. വർഗീസ് ആണ് പിടിയിലായത്.
ഇരുപത്തിമൂന്നാം നമ്പർ ബൂത്തിലെ ഓഫീസറാണ് ഇയാൾ. വർഗീസിന് പകരം പ്രിസൈഡിംഗ് ഓഫീസറെ നിയമിച്ചു. വർഗീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.