ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ അറസ്റ്റിൽ


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്. കൊച്ചി പോലീസിന്‍റെ പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. മുസ്‌ലീം ലീഗുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് തെരുവിൽ കിടക്കുന്ന അവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്.

ഇയാൾക്ക് ബോധം ലഭിച്ചിട്ടില്ലെന്നും അതിന് ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

You might also like

Most Viewed