കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്രത്തിന്റെ ശുപാർശ

കേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ അനുകൂല നിലപാടുമായി കേന്ദ്ര സർക്കാർ. എയിംസിന് തത്വത്തിൽ അംഗീകാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്തു. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ കെ. മുരളീധരൻ എംപിയെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി ധനമന്ത്രാലയത്തിന്‍റെ അനുമതികൂടി ലഭിച്ചാൽ സ്വപ്‌നം യാഥാർഥ്യമാകും. ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന് കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്.
എയിംസിനായി സംസ്ഥാന സർക്കാർ നാല് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏത് വേണമെന്ന് കേന്ദ്രത്തിന് പരിശോധിച്ച് തീരുമാനം എടുക്കാവുന്നതാണ്. കേന്ദ്ര അനുമതി ലഭിച്ചാൽ ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികളിലേക്ക് കടക്കാനാകും.