വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്നും മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം
വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്നും മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. 11,13,14 വയസുള്ള മൂന്ന് ആണ്‍ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്.
അയൽവാസികളും ബന്ധുക്കളുമാണ് ഈ കുട്ടികൾ. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.