മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ്


തിരുവനന്തപുരം

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.  മത സ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെയും ഇവ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

You might also like

Most Viewed