ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; കക്കി ഡാം 11 മണിക്ക് തുറക്കും


തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍നിന്ന് ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2396.96 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ഡാമില്‍ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. കൃത്യമായി അവലോകന നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നത്.

You might also like

Most Viewed