എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് ശംഭുനമ്പൂതിരി


ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. കളീയ്ക്കല്‍ മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. കുറവക്കോട് ഇല്ലം ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. വരുന്ന ഒരു വര്‍ഷക്കാലം ഇരുവരും പുറപ്പെടാശാന്തിമാരായി ശബരിമലയിലുണ്ടാകും.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ പരമേശ്വരന്‍ നമ്പൂതിരി രണ്ട് വര്‍ഷം മുന്‍പ് പമ്പാ ഗണപതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് കുറവക്കാട് ഇല്ലം ശംഭു നമ്പൂതിരി. നാലാം ഊഴത്തിലാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി ഇരുവര്‍ക്കും നറുക്കു വീണത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed