പോസ്റ്റ്‌മോർ‍ട്ടത്തിന് ശേഷം നിതിനയുടെ മൃതദേഹം വീട്ടിലെത്തിച്ചു


കോട്ടയം: പ്രണയം നിരസിച്ചതിനെ തുടർ‍ന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിരുദ വിദ്യാർ‍ത്ഥിനി നിതിനയുടെ മൃതദേഹം പോസ്റ്റ്‌മോർ‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. നിതിനയുടെ അമ്മയുടെ വീടായ തുറുവേലിക്കുന്നിലെ വീട്ടിലാണ് മൃതദേഹം എത്തിച്ചത്. ഇവിടെയാണ് സംസ്‌കാരം നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് സംസ്‌കാരം നടക്കുക. ഡി വൈ എഫ് ഐ പ്രവർ‍ത്തകർ‍ മുദ്രാവാക്യം വിളിച്ച് അന്ത്യാഞ്ജലി അർ‍പ്പിച്ചു.

പ്രതി അഭിഷേക് പ്രണയം നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്ക് അടക്കം‍ ഭീഷണി സന്ദേശം അയച്ചിരുന്നു. പ്രതിയുടെ ഫോൺ വിവരങ്ങൾ‍ ശേഖരിക്കാനും പൊലീസ് നടപടി തുടങ്ങി.

പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച്  കയ്യിൽ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന പ്രതി പൊലീസ് വാഹനം വന്നപ്പോൾ എതിർപ്പൊന്നും കൂടാതെ അകത്തു കയറുകയായിരുന്നു. 

You might also like

  • Straight Forward

Most Viewed