നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ


കാഞ്ഞിരപ്പള്ളി: കൂവപ്പളളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കാലങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. കുട്ടി കരയുന്നത് മൂലം ഉറക്കം നഷ്ടപ്പെട്ട താൻ കുട്ടിയുടെ വായും മൂക്കും പൊത്തിപിടിച്ചുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. 

മാനസിക വിഭ്രാന്തി കാണിക്കുന്ന ഇവരെ കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ദന്‍റെ അഭിപ്രായം കൂടി തേടിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കൂട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ലെന്ന് യുവതി ഓട്ടോ ഡ്രൈവറായ ഭർത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് പഞ്ചായത്ത് അംഗത്തിനൊപ്പം കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കാഞ്ഞിരപ്പള്ളി പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു. റിപ്പോർട്ട് കിട്ടിയതിന് ശേഷം മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരമറിയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഞായറാഴ്ച സംസ്കരിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed