സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല : മന്ത്രി ജി.ആർ അനിൽ


സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം ഭക്ഷ്യകിറ്റ് നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ ഭക്ഷണക്കിറ്റ് നിർത്തലാക്കിയെന്ന പ്രചരണം അടുത്തിടെ നടന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.

2020 ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ വാങ്ങണമെന്നാണ് നിര്‍ദേശം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡിനൊപ്പം സത്യവാങ്മൂലം നല്‍കിയാല്‍ കിറ്റ് വാങ്ങാം.

You might also like

Most Viewed