13.88 ലക്ഷം രൂപ വിലവരുന്ന സ്വർ‍ണവുമായി മംഗളൂരു വിമാനത്താവളത്തിൽ മലയാളി പിടിയിൽ


മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ‍ വൻ സ്വർ‍ണവേട്ട. ദുബായിൽ‍ നിന്നും മംഗളൂരുവിൽ‍ വന്ന മലയാളി യാത്രക്കാരനിൽ‍ നിന്നും 293.620 ഗ്രാം സ്വർ‍ണമാണ് പിടികൂടിയത്. ഏകദേശം 13.88 ലക്ഷം രൂപ വിലവരുന്ന സ്വർ‍ണമാണിത്.  

ബ്ലാങ്കറ്റിനുള്ളിൽ‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർ‍ണം. മംഗളൂരു വിമാനത്താവളത്തിൽ‍ ഈ മാസം ആദ്യം സ്ത്രീകളുടെ ഹെയർ‍ബാൻഡിനുള്ളിൽ‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർ‍ണം പിടികൂടിയിരുന്നു.

You might also like

Most Viewed