പാർട്ടിയിൽ കലാപമുണ്ടാക്കിയാൽ മുതിർന്ന നേതാക്കളായാലും പുറത്താക്കും: രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കോൺഗ്രസിൽ കലാപത്തിന് ശ്രമിച്ചാൽ മുതിർന്ന നേതാക്കളായാലും പുറത്താകുമെന്ന മുന്നറിയിപ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചത് ഹൈക്കമാൻഡാണ്. അതില്‍ ഒരു തര്‍ക്കവുമില്ലെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് മുതിര്‍ന്ന നേതാവായാലും പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്നും ഉണ്ണിത്താൻ പറഞ്ഞു.