ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ വാ​ൻ ക​ത്തി ഡ്രൈ​വ​ർ തീ പൊള്ളലേറ്റ് മ​രി​ച്ചു


ചേർത്തല: കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ വെന്തു മരിച്ചു. അരൂർ ചന്തിരൂർ കളരിക്കൽ വീട്ടിൽ രാജീവൻ (45) ആണ് മരിച്ചത്. മാനസിക വിഷമത്തിൽ ഇയാൾ ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പീലിംഗ് ഷെഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. ചന്തിരൂർ സ്വദേശി അജയന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ചേര്‍ത്തല ഡിവൈഎസ്പി വിനോദ് പിള്ള, അർത്തുങ്കൽ ഇൻസ്പെക്ടർ പി.ജി. മധു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

You might also like

  • Straight Forward

Most Viewed