വാഹന കൈമാറ്റത്തിന് സഹായിക്കാൻ ‘വാഹൻ’ വെബ് സൈറ്റ്


തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് എൻഒസിക്ക് വേണ്ടി ഇനി അലയേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ ‘വാഹൻ’ വെബ് സൈറ്റുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായപൂർ‍ണ്ണ വിവരങ്ങൾ‍ വെബ് സൈറ്റിൽ‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളെ ഗതാഗതവകുപ്പിന്റെ ‘വാഹൻ‍’ വെബ്സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങൾ‍ വെബ്സൈറ്റിൽ‍ ലഭിക്കും.

സംസ്ഥാന മോട്ടോർ‍ വാഹന വകുപ്പ്, നാഷണൽ‍ ഇൻഫർ‍മാറ്റിക്സ് സെന്റർ‍, സംസ്ഥാന ബാങ്കേഴ്സ് സമിതി എന്നിവയുമായി നടത്തിയ ചർ‍ച്ചയിലാണ് തീരുമാനം. ഒരു മാസത്തിനുള്ളിൽ‍ വാഹനങ്ങളുടെ വായ്പാ വിവരങ്ങൾ‍ ‘വാഹൻ’ വെബ്സൈറ്റിൽ‍ ലഭ്യമാക്കാനുള്ള നടപടികൾ‍ പൂർ‍ത്തിയാക്കണമെന്ന് നിർ‍ദേശം നൽ‍കിയതായി ഗതാഗത മന്ത്രി പറഞ്ഞു.

വാഹനങ്ങൾ‍ വാങ്ങുന്പോഴും വിൽ‍ക്കുന്പോഴും ബാങ്കിൽ‍നിന്ന് നോ ഒബ്ജക്ഷൻ‍ സർ‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും അത് ആർ‍ടി ഓഫീസിൽ‍ സമർ‍പ്പിക്കാനും അപ് ലോഡ് ചെയ്യുന്നതിന് ഓൺലൈൻ സേവനദാതാക്കളെ സമീപിക്കേണ്ടിവരുന്നതും വാഹന ഉടമകൾ‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർ‍ന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷൻ വിവരങ്ങളെല്ലാം ‘വാഹൻ‍’ സൈറ്റിൽ‍ ലഭ്യമാകും. പുതിയ വാഹനങ്ങൾ‍ വാങ്ങുന്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങൾ‍ ‘വാഹൻ‍’ സൈറ്റിൽ‍ നൽ‍കും.

You might also like

  • Straight Forward

Most Viewed