മുഖ്യമന്ത്രിക്കെതിരെ വർഗീയ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്‌ത് കൊടുക്കണമായിരുന്നു. സിപിഐഎമിൽ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്ന് പരിഹാസം. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. പട്ടികജാതികാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മന:സാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയൻറെ നവോത്ഥാന പ്രസംഗം തട്ടിപ്പെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.