സൗദിയില്‍ കോവിഡ് ബാധിച്ച് ഭാര്യയും മരിച്ചു, പിന്നാലെ കുഞ്ഞും; നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കി


സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഭാര്യയും ദിവസങ്ങൾക്കു ശേഷം കുഞ്ഞും മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളം ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ കുഞ്ഞുമോന്റെയും ഉഷയുടെയും മകൻ വിഷ്ണുവിനെയാണ് (32) വ്യാഴാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൗദിയിൽ അക്കൗണ്ടന്റായിരുന്ന വിഷ്ണുവിനൊപ്പമായിരുന്നു ഭാര്യ ഗാഥയും. ആറുമാസം ഗർഭിണിയായിരുന്ന ഗാഥയെ പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ നടത്തിയപ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. നില വഷളായതിനത്തെുടർന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിക്കൂറുകൾക്കകം ഗാഥ മരിച്ചു. രണ്ട് ദിവസത്തിന് ശേഷം കുഞ്ഞും മരിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed