ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി


 

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജുവല്ലറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. കാസര്‍ഗോഡ്‌ ഹൊസ്ദുര്‍ഗ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. പോലീസ് പൂക്കോയ തങ്ങൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഫാഷൻ ഗോൾഡ് ജുവല്ലറിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ഇയാൾ ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. കേസിൽ രണ്ടാം പ്രതിയായ ഫാഷൻ ഗോൾഡ് ചെയർമാനും മുൻ എംഎൽഎയുമായ എം.സി.കമറുദീൻ രണ്ടു മാസത്തോളം റിമാൻഡിലായിരുന്നു. കേസിൽ 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed