ആൾക്കൂട്ടം നിയന്ത്രിക്കുക, അല്ലെങ്കിൽ അടച്ചിടുക: ബെവ്കോയോട് ഹൈക്കോടതി


കൊച്ചി: ബെവ്‌കോയിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ അല്ലാത്തപക്ഷം അടച്ചിടുകയോ ചെയ്യണമെന്ന് ഹൈക്കോടതി. മദ്യാശാലകളിലെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാവില്ല. ഇതല്ലാതെ മറ്റ് വഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണം. മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടു മാസം സമയം വേണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്കെല്ലാം അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണറാണെന്നും ബെവ്‌കോ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed