ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും ജൂലൈ 19 മുതൽ പുനരാരംഭിക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, പരിശീലനവും പുനരാരംഭിക്കുന്നതിന് അനുമതി. ജൂലൈ 19 തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊറോണ പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ.

കൊറോണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി ആന്റണി രാജു അറിയിച്ചു

You might also like

  • Straight Forward

Most Viewed