രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു



രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മുന്‍പ് നടന്ന സ്വർണകടത്തും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിശോധിക്കും. മലപ്പുറം ക്രൈം എസ്.പി കെ.വി സന്തോഷ് കുമാറാണ് കേസുകൾ അന്വേഷിക്കുക. ഭീകരവിരുദ്ധ സ്ക്വാഡിനും അന്വേഷണത്തെ സഹായിക്കാനുള്ള ചുമതലയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കൊണ്ടുപോയി.കണ്ണൂരിലേക്കാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അർജുനെ തെളിവെടുപ്പിനു കൊണ്ടു പോയിരിക്കുന്നത്. അർജുന്‍റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.അർജുന്‍റെ മൊബൈൽ ഫോൺ കണ്ടെടുക്കുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed