വിസ്മയ കേസ്: പ്രതി കിരൺകുമാറിന് കോവിഡ്


കൊല്ലം: സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടെ ഭർത്താവും കേസിലെ പ്രതിയുമായ എസ്. കിരൺകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സന്പർക്കമുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. 

പ്രതി നിരീക്ഷണത്തിലേക്ക് പോകുന്നതോടെ കേസിലെ തെളിവെടുപ്പുകളെല്ലാം വൈകും. ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളിൽ കിരണിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed