ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭർത്തൃഗൃഹത്തിൽ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 21−നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. നിലവിൽ‍ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്.

രാവിലെ 11.30−യോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. ഭർത്തൃമാതാവാണ് സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ‍ കണ്ടെത്തിയതെന്നാണ് അവർ നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംഭവത്തിൽ‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭർത്തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയിൽ‍ പ്രവേശിച്ചത്. എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെന്നതടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed