ഇന്ത്യയിൽ പുതുതായി 67,208 കോവിഡ് കേസുകൾ


ന്യൂഡൽഹി: രാജ്യത്ത് പുതുതായി 67,208 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 2,330 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 29,700,313 ആയി. ആകെ മരണം 3,81,903 ആയി ഉയർന്നു.  പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത ടിപിആർ 3.48 ശതമാനമാണ്. തുടർച്ചയായ 10ാം ദിവസമാണ് ടിപിആർ അഞ്ചിന് താഴെ രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ സജീവ കേസുകളുള്ള സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 

കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിൽ.  എന്നാൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ‌ കേരളമാണ് മുന്നിൽ. ഇന്നലെ നമ്മുടെ സംസ്ഥാനത്ത് 13,270 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ തമിഴ്‌നാട് (10,448), മഹാരാഷ്ട്ര (10,107), കർണാടക (7,345) എന്നിവയാണ്. നിലവിൽ, 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് സജീവ കേസുകൾ 5,000 ൽ താഴെയാണ്. മാത്രമല്ല മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

You might also like

  • Straight Forward

Most Viewed