കെ. സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: കെ. സുധാകരൻ കെപിസിസി അധ്യക്ഷനാകും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരൻ ഏറ്റവും അനുയോജ്യനെന്നാണ് ഹൈക്കമാൻഡിന്‍റെ വിലയിരുത്തൽ. മറ്റ് നേതാക്കളുടെ പേരുകളൊന്നും ഹൈക്കമാൻഡിന്‍റെ പ്രാഥമിക പരിഗണനയിലില്ല. പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിർദേശിക്കാൻ ഇല്ലെന്ന മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നിലപാടാണ് ഹൈക്കമാൻഡിന്‍റെ തീരുമാനം വൈകാൻ ഇടയാക്കുന്നതെന്നാണ് വിവരം. 

ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതുപോലെ സ്വന്തം നിലയ്ക്ക് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡിന്‍റെ നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരുടെയും പേരു പറഞ്ഞില്ലെങ്കിലും കെ. സുധാകരനെ അധ്യക്ഷനാക്കുന്നതിൽ അദ്ദേഹത്തിന് വിയോജിപ്പില്ലെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed