ഇന്ത്യയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎൻടിയുസി

കോഴിക്കോട്: ഭരണസിരാകേന്ദ്രത്തിൽ പ്രാണവായു കിട്ടാതെ ജനങ്ങൾ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. നിലവിലുള്ള വാക്‌സിന്‍ ഉത്പാദനം തുടരുന്നതോടൊപ്പം തന്നെ ഈ രംഗത്തു പ്രവർത്തിക്കാൻ പ്രാപ്തിയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെയും മുന്നോട്ടു കൊണ്ടുവരണം.
കോവിഡ് ടെസ്റ്റും വാക്‌സിനേഷനും പൂർണമായും സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിശദമായ കത്ത് പ്രധാനമന്ത്രിക്കും ഐഎൽഒ ഡയറക്ടർ ജനറലിനും അയച്ചതായി ആർ. ചന്ദ്രശേഖരൻ പറഞ്ഞു.