വാക്‌സിനേഷൻ മാർഗരേഖ പുതുക്കി; രണ്ടാം ഡോസുകാർക്ക് മുൻഗണന


തിരുവനന്തപുരം: കൊറോണ വാക്‌സിനേഷൻ മാർഗരേഖ പുതുക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്‌സിൻ  സ്വീകരിച്ച് രണ്ടാം ഡോസിന് സമയമായവർക്ക് മുൻഗണന എന്നതാണ് സുപ്രധാന തീരുമാനം. ഒപ്പം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ സംവിധാനം വാക്‌സിനേഷൻ കേന്ദ്രത്തിലേർപ്പെടുത്താനും നിർദ്ദേശമായി.

ആദ്യ ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും കളക്ടർമാർക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ആദ്യ ഡോസ് സ്വീകരിച്ച് 6 മുതൽ 8 ആഴ്ചവരെ ആയവർക്കും 4 മുതൽ 6 ആഴ്ചവരെ ആയവർക്കുമാണ് മുൻഗണന. സ്‌പോട് അലോട്‌മെന്റ് വഴിയാണ് വാക്‌സിൻ നൽകുക.

ഇതിനൊപ്പം വാക്‌സിനേഷന് എത്തുന്നവരിലെ ഏറ്റവും പ്രായമേറിയവരേയും ഭിന്നശേഷിക്കാരേയും വിശ്രമസ്ഥലത്തുവെച്ച് തന്നെ പ്രത്യേക ക്യൂവിലേക്ക് മാറ്റി മുൻഗണന നൽകും. വളണ്ടിയർമാർ അത് ക്രമീകരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.

You might also like

Most Viewed