പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു


കോഴിക്കോട്: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാർഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയിൽ രവീന്ദ്ര‍ൻറെ മകൾ അർച്ചനയാണ് (27) മരിച്ചത്. പ്രസവത്തെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതിൻറെ മൂന്നാം നാളായിരുന്നു അന്ത്യം.

പ്രസവം കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ചയാണ് അർച്ചന വീട്ടിലെത്തിയത്. തുടർന്ന് രോഗലക്ഷണങ്ങൾ കാണിച്ച യുവതിയെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത് .

ഇവിടെ നിന്നും വീട്ടിലെത്തിയ യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതോടെ ഉടൻ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അർച്ചനയുടേത് ആദ്യ പ്രസവമായിരുന്നു.  പെൺകുഞ്ഞിനാണ് അർച്ചന ജൻമം നൽകിയത്. മൃതദേഹം കൊറോണ മാനദണ്ഡങ്ങളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

You might also like

Most Viewed