തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് തിരുവനന്തപുരം ജില്ലയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹാരിഷിനും, നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒ അജിത്തിനുമാണ് സസ്‌പെൻഷൻ. വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർഥിക്കായി സ്‌ളിപ്പ് വിതരണം ചെയ്തതിനാണ് എ.എസ്.ഐ ഹാരിഷിനെതിരെ നടപടിയെടുത്തത്. ഹാരിഷ് സ്ലിപ്പ് വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനാണ് സീനിയർ സി.പി.ഒ അജിത്തിനെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്.

You might also like

Most Viewed