കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് പടരുന്നു; 83 പേർക്ക് കൂടി രോഗം


കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നു. ഞായറാഴ്ച 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോ‌ടെ ജയിലിലെ ആകെ രോഗബാധിതരുടെ എണ്ണം 154 ആയി. രണ്ടു ദിവസത്തിനുള്ളിലാണ് 144 തടവുകാർക്കും 10 ജയില്‍ ജീവനക്കാർക്കും രോഗം സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ച തടവുകാരെ ജയിലിനുള്ളിലെ ക്വാറന്‍റൈന്‍ സെന്‍ററിലേക്കാണ് മാറ്റുന്നത്. ജയിലില്‍ നേരത്തെയും ചിലര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജയിലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

You might also like

Most Viewed