തിരുവനന്തപുരത്ത് പൊലീസുകാരൻ വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പൊലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരംകുളം സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഇയാൾ അവധിയിലായിരുന്നു. ആറു ദിവസമായി ഷിബുവിനെ പുറത്തു കാണാതായതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 10 വർഷമായി ഷിബു ഭാര്യയുമായി അകന്നു താമസിക്കുകയായിരുന്നു.ഷിബുവിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിന് വിവരം നൽകി.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.