കോവിഡ് വാക്സിൻ: 18 കഴിഞ്ഞവർക്കുള്ള രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ


ന്യൂഡൽഹി: പതിനെട്ടുവയസ് കഴിഞ്ഞവർക്കും കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാം. ശനിയാഴ്ച മുതൽ 18 കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചു. കോവിൻ സൈറ്റലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കോവിൻ സൈറ്റിൽ ഇതിനുള്ള സൗകര്യം ലഭ്യമായിത്തുടങ്ങും. മെയ് മാസം ഒന്ന് മുതലാണ് 18 വയസ് മുതലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങുക. നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകി വരുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed