മീനങ്ങാടിയിൽ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു


 

വയനാട് മീനങ്ങാടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. മാര്‍ച്ച് 29നാണ് പ്രദേശവാസിയായ 31കാരന്‍, ശ്രീകാന്ത് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഉമൈമത്തിന്റെ മകനും ശ്രീകാന്തും തമ്മിലുണ്ടായിരുന്ന സാന്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതിനെ കുറിച്ച് ചോദിക്കാനെത്തിയ ശ്രീകാന്ത്, ഉമൈമത്തിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഉമൈമത്തിന് ആശുപത്രിയിലെത്തിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed