‘വൺ‍’ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചാരണം; തമിഴ് റോക്കേഴ്‌സ് അടക്കം ബാൻ ചെയ്ത് അണിയറപ്രവർത്തകർ


കൊച്ചി: മമ്മൂട്ടി ചിത്രം വണ്ണിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സോഷ്യൽ‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ‍ ബാൻ ചെയ്ത് സിനിമയുടെ അണിയറപ്രവർത്തകർ‍. തമിഴ് റോക്കേഴ്‌സ് എന്ന ടെലിഗ്രാം ചാനൽ ഉൾ‍പ്പെടെ പലതും മുഴുവനായും ബാൻ ചെയ്‌തെന്ന് പോസ്റ്റിൽ പറയുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചാനലുകളുടെ അഡ്മിൻ വിവരങ്ങളും പ്രൊഫൈലും പങ്കുവെച്ചുള്ള പോസ്റ്റാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഷെയർ‍ ചെയ്തിരിക്കുന്നത്.

അണിയറപ്രവർ‍ത്തകരുടെ പോസ്റ്റ്:

വണ്ണിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ‍ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നിൽ‍ പ്രവർ‍ത്തിക്കുന്ന അഡ്മിന്‍മാരുടെ വിവരങ്ങളും ചാനൽ‍ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഫലമായി 188000 ഫോളോവേർ‍സുള്ള തമിഴ് റോക്കേർ‍സ് എന്ന പേരിൽ‍ പ്രവർ‍ത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ‍ ഉൾ‍പ്പടെ പല ചാനലുകളും മുഴുവനായും ബാന്‍ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവർ‍ത്തിക്കുന്ന ഈ ചാനലിലെ അഡ്മിന്‍ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു. സിനിമ വ്യവസായത്തിൽ‍ പ്രവർ‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങൾ‍ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികൾ‍ തന്നെ കൈക്കൊള്ളുകയും ചെയ്യും. സിനിമയെ സ്നേഹിക്കുന്നവർ‍ സിനിമ തിയറ്ററിൽ‍ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യർ‍ത്ഥിക്കുന്നു.

മാർ‍ച്ച് 26ന് ആണ് സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വൺ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ‍ മമ്മൂട്ടി വേഷമിട്ടത്. റൈറ്റ് ടു റീകോൾ‍ എന്ന ബിൽ‍ പ്രമേയമാക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ‍ നിന്നും ലഭിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed