ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള ശ്രമം പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി


കൊച്ചി: ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റും അരിയും മുടക്കി സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ നൽകിയ പരാതി പിൻവലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ വികസനം നടക്കരുതെന്ന അജൻഡയാണ് ആർഎസ്എസിനും ബിജെപിക്കുമുള്ളത്. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണ൦ വസ്തുതകൾ കണ്ടെത്താനുള്ള അന്വേഷണം മാത്രമാണ്. അങ്ങനെയൊരു അന്വേഷണ൦ നടക്കുന്നതിൽ അസ്വസ്ഥത എന്തിനാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed