മോദി സര്‍ക്കാർ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ കിറ്റാക്കി കൊടുക്കുകയാണ് കേരള സർക്കാർ: വി. മുരളീധരന്‍
ഭക്ഷ്യക്കിറ്റ് കേന്ദ്രത്തിന്‍റേതാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗരീബ് കല്യാൺ അന്ന യോജന വഴി നരേന്ദ്രമോദി സര്‍ക്കാര്‍ നൽകുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനം കിറ്റായി കൊടുക്കുന്നത്. ഗരീബ് കല്യാൺ യോജന വഴി കേന്ദ്രം രാജ്യം മുഴുവൻ ഭക്ഷ്യധാന്യം നൽകിയിട്ടുണ്ട്. കേന്ദ്രം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ കിറ്റാക്കി കൊടുത്തിട്ട് ഞെളിഞ്ഞു നിന്ന് ഞാന്‍ കൊടുത്തതാണ് ഇതൊക്കെ എന്ന് പറയാൻ കുറച്ചെങ്കിലും ഉളുപ്പ് വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

