നോ​മി​നേ​ഷ​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​ന് ന​ൽ​കി​ സലീം കുമാർ


കായംകുളം: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന് കെട്ടിവെക്കാനുള്ള തുക നടൻ സലിം കുമാർ‍ നേരിട്ടെത്തി നൽകി. മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നേരിട്ടെത്തിയാണ് സലിം നോമിനേഷന് കെട്ടിവയ്ക്കാനുള്ള പണം അരിതയ്ക്ക് നൽകിയത്. വ്യാഴാഴ്ച രാവിലെ 11 .30ന് മുതുകുളം ബിഡിഒ മുന്പാകെ അരിത പത്രിക നൽകി. നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് നേതാക്കന്മാരും പത്രിക സമർപ്പണത്തിന് അരിതക്കൊപ്പം എത്തിയിരുന്നു. 

പശുവിനെ വളർ‍ത്തി പാൽ‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ അറിഞ്ഞ സലിം കുമാർ മത്സരിക്കാൻ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നൽ‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും അറിയിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed