സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ ബോ​ർ​ഡ്, പൊ​തു പ​രീ​ക്ഷ​ക​ൾ ഒ​ഴി​കെ​യു​ള്ള​വ ഓ​ഫ്ലൈ​നി​ൽ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ


തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകളിൽ ബോർഡ്, പൊതു പരീക്ഷകൾ ഒഴികെയുള്ളവ ഓഫ്ലൈനിൽ നടത്താൻ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സിബിഎസ്ഇ പ്രാദേശിക ഓഫീസർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ ചെയർമാൻ കെ.വി മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, ബി. ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് വ്യക്തമാക്കി. 

സിബിഎസ്ഇ നിർദേശങ്ങൾക്ക് വിരുദ്ധമായി എറണാകുളം ജില്ലയിലെ നിരവധി സ്കൂളുകൾ കുട്ടികളെ സ്കൂളിൽ വിളിച്ചുവരുത്തി ഒന്പത്, പതിനൊന്ന്  ക്ലാസുകളിലെ പരീക്ഷകൾ നടത്തിയതായുള്ള രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ പ്രശ്നത്തിൽ ഇടപെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed