ഏറ്റുമാനൂരിൽ‍ സ്വതന്ത്ര സ്ഥാനാർ‍ത്ഥിയായി തന്നെ മത്സരിക്കുമെന്ന് ലതിക സുഭാഷ്; വെല്ലുവിളിയാകില്ലെന്ന് പ്രിൻസ് ലൂക്കോസ്


തിരുവനന്തപുരം: സ്വതന്ത്ര സ്ഥാനാർ‍ത്ഥിയായി തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ലതിക സുഭാഷ്. തീരുമാനവുമായി മുന്നോട്ടുപോകും. പിൻ‍വാങ്ങാൻവേണ്ടിയല്ല സ്ഥാനാർ‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും ലതിക സുഭാഷ് വ്യക്തമാക്കി. വിജയിക്കാനാണ് മത്സരിക്കുന്നതെന്നും ലതിക സുഭാഷ് കൂട്ടിച്ചേർ‍ത്തു.

അതേസമയം, ഏറ്റുമാനൂരിൽ‍ ലതിക സുഭാഷിന്റെ സ്ഥാനാർ‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാർ‍ത്ഥി പ്രിൻസ് ലൂക്കോസ് പറഞ്ഞു. യുഡിഎഫിനെ വെല്ലുവിളിച്ചാൽ‍ ലതിക സുഭാഷിന് നിലനിൽ‍പ്പേ ഉണ്ടാകില്ല. ലതികയുടെ വിമതവേഷം ജനങ്ങൾ‍ അംഗീകരിക്കില്ലെന്നും പ്രിൻസ് ലൂക്കോസ് അവകാശപ്പെടുന്നു.

യുഡിഎഫ് ഏറ്റുമാനൂർ‍ നിയോജകമണ്ഡലത്തിൽ‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ആർ അതിനെ ദുർ‍ബലപ്പെടുത്താൻ നോക്കിയാലും കഴിയില്ല. വ്യക്തികൾ‍ക്കല്ല പ്രാധാന്യം. പ്രസ്ഥാനത്തിനാണ്. ആ പ്രസ്ഥാനത്തെ വെല്ലുവിളിക്കാൻ ആര് ശ്രമിച്ചാലും അവർ‍ ഒറ്റപ്പെടുമെന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed