എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാർ‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല


കൊച്ചി: എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാർ‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷിന്റെ വിമത സ്ഥാനാർ‍ത്ഥിത്വം ഏറ്റുമാനൂരിൽ‍ വെല്ലുവിളിയാകില്ല. പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തിൽ‍ ഇനി ചർ‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഹരിപ്പാട് മണ്ഡലത്തിൽ‍ വലിയ വിജയ പ്രതീക്ഷയുണ്ട്. ജനങ്ങൾ‍ക്ക് പൂർ‍ണവിശ്വാസമുണ്ട്. അഞ്ചാമത്തെ തവണയാണ് ഇവിടെ മത്സരിക്കുന്നത്. രണ്ട് മൂന്ന് തലമുറകളുമായിട്ട് എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് അമ്മയെപോലെയാണ് ഹരിപ്പാട് എന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മണ്ഡലത്തിലും പ്രതിഷേധം ദോഷകരമായി ബാധിക്കില്ല. ഇത്രയും മികച്ച ഒരു വോട്ടർ‍പട്ടിക കോണ്‍ഗ്രസ് ചരിത്രത്തിലുണ്ടായിട്ടില്ല. സ്ഥാനാർ‍ത്ഥി പട്ടികയെക്കുറിച്ച് വലിയ മതിപ്പാണ് എല്ലാവർ‍ക്കുമുള്ളത്. ഒരു തലമുറ മാറ്റമാണ് നടക്കുന്നത്. ജനങ്ങൾ‍ പൂർ‍ണമായും യുഡിഎഫിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാർ‍ത്ഥി നിർ‍ണയം പൂർ‍ത്തിയാക്കാനാകില്ല. നേതാക്കൾ‍ അഭിപ്രായങ്ങൾ‍ പറയുന്നുവെന്ന് കരുതി അവർ‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞു എന്നല്ല. ലതിക സുഭാഷിന്റെ വിമത സ്ഥാനാർ‍ത്ഥിത്വം ഏറ്റുമാനൂരിൽ‍ വെല്ലുവിളിയാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

Most Viewed