ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു; പ​ത്ത് നോ​മി​നേ​ഷ​നു​ക​ളു​മാ​യി മ​ങ്ക് എ​ന്ന ചി​ത്രം മു​ന്നി​ൽ


ന്യൂയോർക്ക്: 93−ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പ്രഖ്യാപിച്ചു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനസും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. നാമനിർദേശപട്ടിക പുറത്തുവിട്ടപ്പോൾ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രം മുന്നിൽ നിൽക്കുന്നു.

തൊട്ടുപിന്നിൽ ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങൾ ആറ് നോമിനേഷനുകളോടെ നിൽക്കുന്നു. കോവിഡ് 19−നെത്തുടർന്ന് അവാർഡ് സെറിമണി രണ്ട് മാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഏപ്രിൽ 25ന് ആണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക.

You might also like

Most Viewed