ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി കെ​പി​സി​സി വൈ​സ് പ്ര​സി​ഡണ്ട് ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്


തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി കെപിസിസി വൈസ് പ്രസിഡണ്ട് ശരത് ചന്ദ്രപ്രസാദ്. വാർത്ത കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവാർത്തയ്ക്കു പിന്നിൽ ഐ ഗ്രൂപ്പുകാരനായ തന്‍റെ നേതാവിന്‍റെ ഓഫീസ് സ്റ്റാഫാണ്. തന്‍റെ രക്തം കോൺഗ്രസ് രക്തമാണ്. 

ഇരുപതുവർഷക്കാലം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഇപ്പോൾ സീറ്റ് നിഷേധിച്ചെന്ന പേരിൽ ബിജെപിയിലേക്ക് പോകാനില്ലെന്നും ശരത് ചന്ദ്രപ്രസാദ് വികാരാധീനനായി മാധ്യമങ്ങളോട് പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed