ചൊവ്വാഴ്ച ഉമ്മൻചാണ്ടി നാമനിർദ്ദേശപത്രിക സമർപ്പിക്കും

കോട്ടയം: നേമം അഭ്യൂഹങ്ങൾ അവസാനിച്ചതോടെ പുതുപ്പള്ളിയിൽ ചൊവ്വാഴ്ച ഉമ്മൻചാണ്ടി നാമനിർദ്ദേശപത്രിക സമർപ്പിക്കും. പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പം രാവിലെ 11ന് പത്രിക സമർപ്പിക്കാനാണ് തീരുമാനം. അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറായ പാന്പാടി ബിഡിഒയ്ക്ക് മുൻപാകെയാകും പത്രിക സമർപ്പിക്കുക. അതേസമയം ഉമ്മൻ ചാണ്ടി തലസ്ഥാനത്താണെങ്കിലും പുതുപ്പള്ളിയിൽ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രചരണം തുടങ്ങി. ഇന്ന് മുതൽ മണ്ഡലത്തിന്‍റെ വിവിധ മേഖലകളിൽ ഭവനസന്ദർശനം ഉൾപ്പടെ തുടങ്ങിയാണ് പ്രചരണം പുരോഗമിക്കുന്നത്. പത്രിക സമർപ്പിക്കുന്ന ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പാന്പാടിയിൽ വച്ച് മണ്ഡലം കൺെവൻഷനും നടക്കും.
പാന്പാടി സെന്‍റ് ജോൺസ് പള്ളി പാരിഷ് ഹാളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.