കാരാട്ട് റസാഖുമായി ലീഗ് നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്ന്: കെ.പി.എ മജീദ്



മലപ്പുറം: കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖുമായി മുസ്‌ലിംലീഗ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും മുസ്ലിംലീഗ് നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നുതായും കെ.പി.എ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed