നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതിയായ പോലീസുകാരെ പിരിച്ചുവിടും


 

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാർശകൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ജില്ലയിലെ കോലാഹലമേട്ടിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാർശകളുമടങ്ങിയ റിപ്പോർട്ട് പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനം. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാർശയും ഇതിൽ ഉൾപ്പെടും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

You might also like

  • Straight Forward

Most Viewed