സംഘടനാ പ്രശ്‌നങ്ങളിൽ ഇടപെടണം, മോദിയുമായി കൂടിക്കാഴ്‌ച നടത്തി ശോഭാ സുരേന്ദ്രൻ


 

ന്യൂഡൽഹി: ബിജെപിയിലെ സംഘടനാപ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ശോഭാ സുരേന്ദ്രൻ. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്‌നങ്ങൾ സംസ്ഥാന നേതാക്കളുമായി സംസാരിക്കും.
വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാൻ അഖിലേന്ത്യ അദ്ധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആൾക്കാരും ഉണ്ടല്ലോയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed