സോളാർ കേസിൽ സരിതയ്ക്ക് അറസ്റ്റ് വാറണ്ട്

കോഴിക്കോട്: സോളാർ കേസിൽ സരിത എസ് നായർക്ക് അറസ്റ്റ് വാറണ്ട്. കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിജു രാധാകൃഷ്ണന്‍റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇരുവർക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർച്ചയായി കോടതിയിൽ ഹാജരാകുന്നില്ലെന്ന് കാണിച്ചാണ് നടപടി.